തൃശൂർ: അതിരപ്പള്ളിയിൽ പരക്കെ കാട്ടാന ആക്രമണം ക്വാർട്ടേഴ്സും, പള്ളിയും തകർത്തു കാലടി പ്ലാന്റേഷൻ അതിരപ്പിള്ളി എസ്റ്റേറ്റിലെ, 17ആം ബ്ലോക്കിലെ ടി എസ് ആർ കോട്ടേഴ്സിന് നേരെയും ഒന്നാം ബ്ലോക്കിലെ സെൻസബാസ്റ്റ്യൻ പള്ളിക്ക് നേരെയുമായിരുന്നു ആക്രമണം.
17ആം ബ്ലോക്കിലെ കോട്ടേഴ്സ് പൊളിച്ച് അകത്തു കയറിയ ആന വീട്ടിലെ സാധനങ്ങൾ എല്ലാം നശിപ്പിച്ചു കാട്ടാന ഭീഷണി നേരിടുന്ന പ്രദേശമാണ് ടി എസ് ആർ ക്വാട്ടേഴ്സ്
കാട്ടാന ഭീഷണി മൂലം 60 ഓളം കുടുംബങ്ങൾ ഇവിടെ നിന്നും സ്ഥലം മാറിപ്പോയി.
സെന്റ് സെബാസ്റ്റ്യൻ പള്ളിക്ക് നേരെയും ആക്രമണം ഉണ്ടായികുട്ടികൾ അടക്കമുള്ള കൂട്ടമാണ് പള്ളി ആക്രമിച്ചത്പള്ളിയുടെ പുറകുവശത്തെ പള്ളിയുടെ ഗ്രിൽ തകർത്ത് അകത്തു കയറിയ കാട്ടാനകൾ പുറകുവശത്തുള്ള മുറികളിൽ പാടെ നാശംവിതച്ചു മാതാവിന്റെ രൂപം തകർത്തു.




