Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പാലക്കാട് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ മുൻ സിപിഎം നേതാവിന് വധഭീഷണി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: അട്ടപ്പാടിയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന സിപിഎം മുൻ ഏരിയ സെക്രട്ടറി വി.ആർ. രാമകൃഷ്ണനെ സിപിഎം നേതാവ് വധഭീഷണി മുഴക്കിയതായി ആരോപണം.

അഗളി പഞ്ചായത്തിലെ 18-ാം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായ രാമകൃഷ്ണനെ സിപിഎം അഗളി ലോക്കൽ സെക്രട്ടറി എൻ. ജംഷീർ ഫോൺ വഴി ഭീഷണിപ്പെടുത്തിയെന്ന സംഭാഷണത്തിന്റെ ഓഡിയോ പുറത്തുവന്നിട്ടുണ്ട്.

ഇന്നലെ രാത്രിയാണ് ജംഷീർ രാമകൃഷ്ണനെ വിളിച്ച് നാമനിർദേശപത്രിക പിൻവലിക്കാൻ സമ്മർദ്ദമുണ്ടാക്കിയത്. പത്രിക പിൻവലിക്കാത്ത പക്ഷം തട്ടിക്കളയേണ്ടിവരും, പാർട്ടിക്കെതിരെ മത്സരിച്ചാൽ കൊല്ലേണ്ടിവരും എന്നാണ് ജംഷീർ പറഞ്ഞത്. മത്സരത്തിൽ നിന്ന് പിന്മാറാനാകില്ലെന്ന് രാമകൃഷ്ണൻ വ്യക്തമാക്കിയപ്പോൾ, വീണ്ടും ഭീഷണി ആവർത്തിക്കുന്നതായാണ് ആരോപണം.

പത്രിക പിൻവലിക്കില്ലെന്നും അട്ടപ്പാടിയിൽ അഴിമതിയും ക്രമക്കേടുകളും നടക്കുന്നതായി താൻ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും അതിനെതിരെയുള്ള പോരാട്ടമാണ് തന്റെ തീരുമാനം എന്നും വി.ആർ. രാമകൃഷ്ണൻ പ്രതികരിച്ചു.

42 വർഷമായി സിപിഎം അംഗമായിട്ടുള്ള രാമകൃഷ്ണൻ ഇപ്പോഴും പാർട്ടിയിലെ അംഗത്വം നിലനിർത്തുന്നുണ്ടെന്നും സ്വതന്ത്ര സ്ഥാനാർത്ഥിത്വം പാർട്ടിയിലെ കേടുപാടുകൾക്കെതിരെ നടത്തിയ പ്രതിഷേധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Recent News

Advertisement
WhiteswanTV Footer