മലപ്പുറം: പോലീസെന്ന വ്യജേന വ്യാപാരിയെ തട്ടികൊണ്ടുപോയ കേസിൽ പ്രതികളെ സഹായിച്ച മൂന്നുപേരെ മലപ്പുറം വാഴക്കാട് പോലീസ് പിടികൂടി. കാരാട് സ്വദേശി മുഹമ്മദ് ഫൈജാസിനെ കഴിഞ്ഞ 21 ന് രണ്ടുപേർ പോലീസ് വേഷത്തിൽ വീട്ടിൽ എത്തുകയും ഫൈജാസിന് എം.ഡി.എം.എ കച്ചവടമുണ്ടെന്നും പറഞ്ഞു വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയി.
തുടർന്ന് പുലർച്ചെ നാലുമണിവരെ നിരവധി സ്ഥലങ്ങളിൽ ദേഹോപദ്രവം ഏല്പിക്കുകയും, ഫൈജാസിന്റെ പിതാവിനോട് ഇരുപതിനായിരം രൂപ മോചന ദ്രവ്യം ആവശ്യപ്പെടുകയും ചെയ്തു. തുക വാങ്ങുകയും ഫൈജാസിന്റെ കൈവശത്തിൽ ഉണ്ടായിരുന്ന മൊബൈൽ ഫോണും ആയിരം രൂപ മോഷ്ടിക്കുകയും ചെയ്തിരുന്നു.
വാഴക്കാട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് കൂടെ ഫൈജാസിനെ മർദിക്കാനും മറ്റും സഹായിച്ചകുറ്റത്തിന് സജിതിനെയും മഹേഷ്കുമാറിനെയും കുറ്റൂളികാവിന് സമീപത്തു നിന്നും മുഹമ്മദ് റോഷനെ ഐക്കരപ്പടിയിൽ നിന്നും വാഴക്കാട് പോലീസ് പിടികൂടുന്നത്. സജിത്റിനെതിരെ നിലവിൽ വാഴക്കാട് അരീക്കോട് പോലീസ് സ്റ്റേഷനുകളിൽ കേസുകൾ ഉണ്ട്.
എന്നാൽ കേസിലെ പ്രധാന പ്രതികൾ ഒളിവിലാണ്. പോലീസ് അന്വേഷണം ഊർജിതമാക്കി.






