മലപ്പുറം: ജമ്മുകാശ്മീർ രജോരി സെക്ടറിൽ വെച്ചുണ്ടായ അപകടത്തിൽ ജവാന് വീരമൃത്യു. മലപ്പുറം ഒതുക്കുങ്ങൽ ചെറുകുന്ന് കാട്ടുമുണ്ട സുബേദാർ
സജീഷ് (48) ആണ് പട്രോളിംഗ് ഡ്യൂട്ടിക്കിടെ അപകടത്തിൽപ്പെട്ട് മരണപ്പെട്ടതായി വെള്ളിയാഴ്ച വൈകുന്നേരം ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. 27 വർഷമായി സൈന്യത്തിൽ ജോലി ചെയ്യുന്നു. ഡൽഹിയിൽ നിന്നും
പ്രത്യേക വിമാനത്തിൽ കരിപ്പൂരിൽ എത്തിച്ച മൃതദേഹം ആർമി അധികൃതർ ഏറ്റുവാങ്ങി.
ഞായറാഴ്ച രാവിലെ 7 മുതൽ 8.30 വരെ മണിക്ക് ഒതുക്കുങ്ങൽ ചെറുകുന്ന് ബാലപ്രബോധനി സ്കൂൾ പൊതുദർശനത്തിന് ശേഷം ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു പിതാവ്: സുബ്രഹ്മണ്യൻ എന്ന മാനു മാതാവ്: ലക്ഷ്മി ഭാര്യ:റോഷ്ണി
മക്കൾ: കെ.സിദ്ധാർത്ഥ്, കെ. ആര്യൻ






