പാലക്കാട് : അഗളി തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എക്സൈസ് നടത്തിയ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി അഗളി എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ മുഹമ്മദ് ഇഹ്‌ലാസ് അലിയുടെ നേതൃത്വത്തിൽ 2 ദിവസങ്ങളിലായി നടത്തിയ പരിശോധനയിൽ അട്ടപ്പാടി മലയിൽ ഉൾവനത്തിൽ 4 തോട്ടങ്ങളിലായി 1682 കഞ്ചാവു ചെടികൾ കണ്ടെത്തി നശിപ്പിച്ചു. പരിശോധനയിൽ പ്രിവന്റീവ് ഓഫിസർ ജെ.ആർ.അജിത്, ഗ്രേഡ് പ്രിവന്റീവ് ഓഫിസർ ചന്ദ്രൻ, സിവിൽ എക്സൈസ് ഓഫിസർമാരായ പ്രദീപ്, ലക്ഷ്മണൻ, ഭോജൻ എന്നിവർ പങ്കെടുത്തു.






