മലപ്പുറം: കുടുംബ വഴക്കിന്റെ പേരിൽ സഹോദരൻ അനുജനെ കുത്തിക്കൊന്നു. മലപ്പുറം പൂക്കോട്ടൂർ പള്ളിമുക്കിൽ സ്വദേശി അബ്ദുള്‍ അമീർ ആണ് കൊല്ലപ്പെട്ടത്. പുലർച്ചെയാണ് സംഭവം നടന്നത്. പ്രതി സഹോദരൻ ജുനൈദിനെ മഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.






