കോഴിക്കോട്: വടകര നഗരസഭയില്‍ യുഡിഫ് അധികാരത്തില്‍ വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി ടി.വി.സുധീര്‍ കുമാര്‍. താഴെ അങ്ങാടി കോണ്‍ഗ്രസ് ഓഫീസില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് നല്‍കിയ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വടകരയിലെ വികലമായ വികസനത്തില്‍ അടിമുടി മാറ്റം വേണമെന്നും വ്യക്തമായ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി കാര്യങ്ങള്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് കെ.എം.പി.ഹാരിസ് അധ്യക്ഷത വഹിച്ചു. നിസാബി, സഫീറ, ദിനേശന്‍, രചിത, രമേശന്‍ എന്നീ യുഡിഫ് സ്ഥാനാര്‍ഥികളെ അനുമോദിച്ചു.
ബ്ലോക്ക് ജനറല്‍ സെക്രട്ടറി കെ.പി.നജീബ്, മീത്തല്‍ നാസര്‍, കെ.പി.അബ്ബാസ്, ടി.കെ.രതീശന്‍, പി. ശശി, നവാസ് മുകച്ചേരി, പെരിങ്ങാടി മുഹമ്മദ് ഹാജി, ടി.പി.രാജീവന്‍, സി.സി.സുബൈര്‍ എന്നിവര്‍ പ്രസംഗിച്ചു.






