മലപ്പുറം: തിരുനാവായ കാരത്തൂർ പ്രദേശത്ത് കഞ്ചാവ് വിൽപ്പന നടത്തി വരികയായിരുന്ന യുവാക്കളെ തിരൂർ പോലീസ് പിടികൂടി. അതിഥി തൊഴിലാളികളിൽ നിന്ന് മൊത്തമായി കഞ്ചാവ് വാങ്ങി ചെറുപ്പക്കാർക്ക് ചെറിയ പാക്കറ്റുകളാക്കി വിൽപ്പന നടത്തുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് റെയ്ഡ് നടത്തിയത്.
അണ്ണാര സ്വദേശിയായ അൻഷാദ് (20), തൃപങ്ങോട് സ്വദേശിയായ നഷാദ് (18) എന്നിവരെയാണ് പോലീസ് പിടികൂടിയത്.പ്രതികളിൽ നിന്ന് കഞ്ചാവും വിൽപനയ്ക്ക് ഉപയോഗിച്ച ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു. സബ് ഇൻസ്പെക്ടർ നിർമൽ മുരളി. നസീർ തിരൂർക്കാട്, ഉണ്ണിക്കുട്ടൻ, രാജേഷ്, ടോണി, ആദർശ്, ആഷിഷ്, വിജീഷ് എന്നിവരടങ്ങിയ സംഘമാണ റെയ്ഡിന് നേതൃത്വം നൽകിയത്.






