Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഭരണഘടനാ ദിനത്തിൽ മണ്ണാർക്കാട് സ്വദേശിക്ക് സുപ്രീം കോടതിയുടെ ആദരം; അഡ്വ. ജുനൈസ് പടലത്തിന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ പുരസ്‌കാരം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: ഇന്ത്യൻ ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി 2025 നവംബർ 26-ന് സുപ്രീം കോടതിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മണ്ണാർക്കാട് സ്വദേശി അഡ്വ. ജുനൈസ് പടലത്തിന് ആദരം. അദ്ദേഹം രചിച്ച “എൻഫോഴ്‌സിങ് ഫണ്ടമെന്റൽ റൈറ്റ്‌സ്: ദ ട്രാൻസ്‌ഫോർമേറ്റീവ് റോൾ ഓഫ് പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷൻ” (Enforcing Fundamental Rights: The Transformative Role of Public Interest Litigation) എന്ന നിയമ ഗ്രന്ഥത്തിനാണ് ഈ അംഗീകാരം ലഭിച്ചത്.


സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അഡ്വ. ജുനൈസ് പടലത്തിനെ ചടങ്ങിൽ ആദരിച്ചു. പൊതുതാൽപര്യ ഹർജികൾ മൗലികാവകാശ സംരക്ഷണത്തിൽ വഹിക്കുന്ന നിർണ്ണായക പങ്കിനെക്കുറിച്ചും, അവ നിയമവ്യവസ്ഥയിൽ കൊണ്ടുവന്ന മാറ്റങ്ങളെക്കുറിച്ചുമുള്ള ആഴത്തിലുള്ള പഠനമാണ് ഈ ഗ്രന്ഥം. ഭരണഘടനാ ദിനത്തിൽ രാജ്യത്തെ പരമോന്നത നീതിപീഠത്തിൽ നിന്നും ലഭിച്ച ഈ അംഗീകാരം നിയമരംഗത്തെ അദ്ദേഹത്തിന്റെ മികച്ച സംഭാവനകൾക്കുള്ള തെളിവാണ്.

Recent News

Advertisement
WhiteswanTV Footer