Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബൈക്ക് ഇടിച്ച് കാൽ നടയാത്രക്കാരൻ മരിച്ചു; രണ്ട് പേർക്ക് പരിക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: വടക്കഞ്ചേരി മുടപ്പല്ലൂർ പന്തപ്പറമ്പിന് സമീപം റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് മുടപ്പല്ലൂർ കിഴക്കേ പാറക്കൽ വേലായുധൻ (63) ആണ് മരിച്ചത്. പാക്കാട് കിഴക്കേ പാറക്കൽ സുനിൽ (30), ബൈക്ക് യാത്രികനായ നെന്മാറ അയിലൂർ സ്വദേശി കിരൺബാബു (25) എന്നിവർക്കാണ് പരിക്കേറ്റത്. ബുധനാഴ്ച വൈകിട്ട് 7 മണിയോടെയായിരുന്നു സംഭവം.

പന്തപറമ്പ് ആയുർവ്വേദ ആശുപത്രിക്ക് സമീപമാണ് അപകടം സംഭവിച്ചത്. വേലായുധനും, സുനിലും റോഡ് മുറിച്ച് കടക്കുന്നതിനിടെ കിരൺബാബു സഞ്ചരിച്ച ബൈക്ക് ഇരുവരെയും ഇടിക്കുകയായിരുന്നു. നെന്മാറ അയലൂർ സ്വദേശികളാണ് ബൈക്കോടിച്ചത് അപകടത്തിൽ പരിക്കേറ്റവരെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വേലായുധൻ മരണപെട്ടു.

Recent News

Advertisement
WhiteswanTV Footer