തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പത്മകുമാറിനെ വീണ്ടും റിമാൻഡ് ചെയ്തു. എസ്ഐടി കസ്റ്റഡി അവസാനിച്ചതിനെ തുടർന്ന് കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയ ശേഷമാണ് റിമാൻഡ്. തുടർന്ന് പത്മകുമാറിനെ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി.
അതേസമയം, കേസിൽ തന്ത്രി കണ്ഠരർ രാജീവർക്കു പ്രതിസന്ധി സൃഷ്ടിക്കുന്ന തരത്തിലാണ് പത്മകുമാറിന്റെ മൊഴി. ഉണ്ണികൃഷ്ണൻ പോറ്റിയുമായി രാജീവർക്കു അടുത്ത ബന്ധമുണ്ടെന്നും പോറ്റി ശബരിമലയിൽ ശക്തനായത് തന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും പിന്തുണയിലൂടെയാണെന്നും പത്മകുമാർ മൊഴി നൽകി. ക്ലാഡിങ്, ഗോൾഡ് പ്ലേറ്റിംഗ് ജോലികൾ മുൻ ഭരണസമിതി കാലത്തും പുറത്തെടുത്ത് നടത്തിയിരുന്നുവെന്നും, മാനുവലിന് വിരുദ്ധമായെങ്കിലും നിർബന്ധിത സാഹചര്യമാണെന്നും പത്മകുമാർ വിശദീകരിച്ചു.






