മലപ്പുറം : പത്രിക പിൻവലിക്കാനുള്ള അവസാന തീയതി കഴിഞ്ഞതോടെ സ്ഥാനാർത്ഥി പട്ടികയുടെ പൂർണ്ണരൂപം തെളിഞ്ഞു. കാവനൂർ പഞ്ചായത്തിൽ ശക്തമായ ത്രികോണ മത്സരം നടക്കുന്ന വാർഡുകളായി മാറുകയാണ് 19 മുതൽ 23ാം വാർഡ് വരെ. സംവരണ വാർഡുകളായ പാലക്കാപ്പറമ്പും (വാർഡ് 22), ആലുങ്ങപ്പറമ്പും (വാർഡ് 23) എസ് ഡി പി ഐ ബാനറിൽ മത്സരിക്കുന്നത് ദമ്പതികളായ പ്രിഞ്ചുവും ഷിബുവും. ഇടത് വലത് മുന്നണികൾക്ക് ശക്തമായ വെല്ലുവിളിയായി എസ്ഡിപിഐ നിർത്തിയ ദമ്പതികളായ സ്ഥാനാർത്ഥികളുടെ രംഗപ്രവേശനത്തോടെ ഈ രണ്ടിടത്തും മത്സരിക്കുകയാണ്.
എസ്ഡിപിഐ ഏറ്റവും കൂടുതൽ സ്വാധീനമുള്ള പ്രദേശമായതിനാൽ പ്രചാരണത്തിൽ തുടക്കത്തിൽ തന്നെ ഈ വാർഡുകളിൽ പാർട്ടി ഏറെ മുന്നിലാണ്. 23ാം വാർഡിൽ പാർട്ടി പ്രവർത്തകനായ ഷിബു അംഗത്തിനെ നിർത്തി എസ് ഡി പി ഐ അങ്കം തുടങ്ങി വെച്ചപ്പോൾ തൊട്ടടുത്ത വാർഡായ 22ൽ ഷിബുവിന്റെ പ്രിയതമ പ്രിഞ്ചു ഷിബു ആണ് പാർട്ടിക്കായി പോരാടാൻ ഇറങ്ങുന്നത്. 23ാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി മനോജ്, എൽഡിഎഫ് സ്ഥാനാർഥി അരുൺകുമാർ എന്നിവരാണ് ഷിബു അംഗത്തിനോട് അങ്കം വെട്ടുന്നത്. കാവനൂർ ഒറ്റു നോക്കുന്ന ചെങ്ങര ഉൾപ്പെടുന്ന 19ാം വാർഡിൽ ജനകീയനായ പി. ടി എസ്ഡിപിഐക്ക് വേണ്ടി രംഗത്തുള്ളത്. 20ാം വാർഡിൽ ഷഹീല അബ്ബാസും 21ാം വാർഡിൽ ജമീലയും എസ് ഡി പി ഐക്ക് വേണ്ടി പോരിനിറങ്ങുന്നു.




