കോഴിക്കോട്: കൊയിലാണ്ടിയിൽ നടക്കുന്ന അറുപത്തിനാലാമത് ജില്ലാ സ്‌കൂൾ കലോത്സവം തുടരുന്നു. കലോത്സവം അവസാനിക്കാരിക്കെ കോഴിക്കോട് സിറ്റി ഉപജില്ല 661 പോയിന്റുമായി മുന്നേറുകയാണ്. ഈ കുതിപ്പ് തുടർന്നാൽ സിറ്റി കപ്പടിക്കും.
622 പോയിന്റുമായി ബാലുശ്ശേരി ഉപജില്ലയാണ് രണ്ടാമത്. 606 പോയിന്റുമായി ചേവായൂരും 603 പോയിന്റുമായി പേരാമ്പ്രയും പിന്നിലായുണ്ട്. വേദികളിൽ മൽസരങ്ങൾ രാത്രി വൈകും വരെ നീളാനാണ് സാധ്യത.




