വാഷിങ്ടൺ: മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം സ്ഥിരമായി നിർത്തിവെക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. കുടിയേറ്റം അമേരിക്കയുടെ വളർച്ചയെ ബാധിച്ചുവെന്നും പൗരന്മാരല്ലാത്തവർക്ക് ലഭിക്കുന്ന എല്ലാ ഫെഡറൽ ആനുകൂല്യങ്ങളും സബ്സിഡികളും അവസാനിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്നവരെയും പാശ്ചാത്യ സംസ്കാരത്തോട് പൊരുത്തപ്പെടാത്തവരെയും നാടുകടത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. നിയമവിരുദ്ധമായ കുടിയേറ്റത്തെ പൂർണ്ണമായി നിയന്ത്രിക്കലാണ് ലക്ഷ്യമെന്നാണ് ട്രംപിന്റെ കുറിപ്പ്.






