കോഴിക്കോട്: കായക്കൊടിയില്‍ തേനീച്ച ആക്രമണത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. കായക്കൊടി സ്വദേശിയയായ കിടങ്ങയുള്ളതറ സുരേന്ദ്രനും കായക്കൊടി ഹെല്‍ത്ത് സെന്റര്‍ ജീവനക്കാരായ രണ്ട് നേഴ്സുമാര്‍ക്കും എള്ളിക്കാംപാറ സ്വദേശിയായ യുവാവിനുമാണ് കുത്തേറ്റത്. കായക്കൊടി ഹെല്‍ത്ത് സെന്ററിന് സമീപം വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. നാലുപേരെയും കുറ്റ്യാടി ഗവണ്മെന്റ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുരേന്ദ്രന്റെ പരിക്ക് സാരമുള്ളതിനാല്‍ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റ് മൂന്നുപേരും കുറ്റ്യാടി ആശുപത്രിയില്‍ ചികിത്സയിലാണ്.




