സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഒതായി മനാഫ് വധക്കേസ്; ഒന്നാം പ്രതി മാലങ്ങാടൻ ഷഫീഖിന് ജീവപര്യന്തം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: യൂത്ത് ലീഗ് പ്രവര്‍ത്തകൻ ഒതായി മനാഫിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി മാലങ്ങാടൻ ഷഫീഖിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. മനാഫ് വധക്കേസിൽ മാലങ്ങാടൻ ഷഫീഖ് കുറ്റക്കാരൻ ആണെന്ന് ഇന്നലെയാണ് കോടതി വിധിച്ചത്. നിലമ്പൂർ മുൻ എം.എൽ.എ പി വി അൻവറിന്റെ സഹോദരീ പുത്രനാണ് ഷഫീഖ്.

പിഴ തുകയായ ഒരു ലക്ഷം രൂപ അടച്ചില്ലങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം. പിഴതുക രണ്ടാം സാക്ഷി ഫാത്തിമക്ക് കൊടുക്കണമെന്നും കോടതി നിർദേശിച്ചു. കൊല്ലപ്പെട്ട മനാഫിന്റെ സഹോദരിയാണ് ഫാത്തിമ.1995 ഏപ്രിൽ 13നാണ് പള്ളിപ്പറമ്പൻ മനാഫ് ഒതായി അങ്ങാടിയിൽ വെച്ച് കൊല്ലപ്പെട്ടത്. മുൻ എം.എൽ.എ, പിവി അൻവർ ഉൾപ്പെടെ 26 പേർ പ്രതികളായ കേസിൽ ഒരാൾ മാപ്പ് സാക്ഷി ആവുകയും 24 പേരെ കോടതി വെറുതെ വിടുകയും ചെയ്തിരുന്നു. വെറുതെ വിട്ടവർക്കെതിരെ മേൽകോടതിയെ സമീപിക്കുമെന്ന് കുടുംബം പറഞ്ഞു. 30 വർഷത്തെ നിയമപോരാട്ടങ്ങൾക്ക് ശേഷമാണ് നിർണായക വിധി.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.