തിരുവനന്തപുരം : ശിവഗിരി മഠത്തിന്റെയും കഥാപ്രസംഗ പരിപോഷണ സമിതിയുടെയും നേതൃത്വത്തിൽ നടന്നുവരുന്ന കഥാപ്രസംഗ ശതാബ്ദിയുടെ ഭാഗമായുള്ള പ്രതിമാസ പരിപാടി ഞായറാഴ്ച രാവിലെ 10-ന് ദൈവദശകം ഹാളിൽ നടക്കും. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും. നവോത്ഥാനകലയുടെ നായകൻ ഇരവിപുരം ഭാസി അനുസ്മരണം കെ.പി. സജിനാഥ് നിർവഹിക്കും. കഥാപ്രസംഗ അവതരണവും നടക്കും.






