മലപ്പുറം: വില്‍പനയ്ക്കായി കൈവശം വെച്ച 6.25 ഗ്രാം മെത്താഫിറ്റമിനുമായി യുവാവ് പിടിയിൽ. കുരാട് തെക്കുംപുറം സ്വദേശി അബ്ദുല്‍ ലത്തീഫിനെയാണ് വണ്ടൂര്‍ പൊലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന് പിടികൂടിയത്.
മയക്കുമരുന്ന് വില്‍പന നടത്തുന്നുണ്ടെന്ന് സി ഐ സംഗീത് പുനത്തിലിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. എസ് ഐ ആന്റണി ക്ലീറ്റസിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
കാറുടമയില്‍ നിന്ന് 22,000 രൂപ തട്ടിയെടുത്ത കേസില്‍ അടുത്തിടെയാണ് പ്രതി ജാമ്യത്തിലിറങ്ങിയത്. എസ്.ഐ വികെ പ്രദീപ്, സീനിയര്‍ സിപിഒ സനീഷ് കുമാര്‍, സ്‌ക്വാഡ് അംഗങ്ങളായ അഭിലാഷ് കൈപ്പിനി, ആശിഫ് അലി, ടി നിബിന്‍ദാസ്, ജിയോ ജേക്കബ്, കെ സജീഷ്, കൃഷ്ണദാസ്, സാബിര്‍ അലി, സി കെ സജേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.




