മലപ്പുറം: ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ആസൂത്രണ കമ്മീഷന്റെ കീഴിലുള്ള ഭാരത് സേവക് സമാജ് ഈ വർഷത്തെ അവാർഡിന് വാഴക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് എം കെ നൗഷാദ് അർഹനായി.
കഴിഞ്ഞ രണ്ടു ദശാബ്ദകാലത്തെ പൊതുരംഗത്തെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് ഈ അവാർഡ് നൽകിയത്.
മലപ്പുറം ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി വാഴക്കാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് വാഴക്കാട് ഗ്രാമ പഞ്ചായത്ത് മെമ്പർ പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചപ്പോൾ സാമൂഹ്യ ജീവകാരുണ്യ ജനപക്ഷ ജനക്ഷേമ പ്രവർത്തനങ്ങളാണ് അവാർഡിന്അർഹത നേടിയത്.
എസ് എസ് അഖിലേന്ത്യ ചെയർമാൻ ബി എസ് ബാലചന്ദ്രൻ അവാർഡ് സമ്മാനിച്ചത്.എം.സി. സിദ്ദീഖ് മാസ്റ്റർ,ഇ.ടി. ആരിഫ്,അബ്ദുലത്തീഫ്,
സി.ടി. റഫീഖ്,എം.സി.നാസർ, ടി പി. അശ്റഫ്, അലിഅക്ബർ,സഹീർ ബാബു എന്നിവർ സംബന്ധിച്ചു.




