മലപ്പുറം: മിഷൻ സോളാർ ഫെൻസിങ്ങിൻ്റെ ഭാഗമായി നിലമ്പൂർ നോർത്ത് ഡിവിഷനിൽ രണ്ടാം ഘട്ട പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചു. മനുഷ്യ- വന്യജീവി സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ വനാതിർത്തികളിൽ സ്ഥാപിച്ചിരുന്ന സൗരോർജ്ജ വേലികളുടെ നിർമ്മാണവും സംരക്ഷണവും അറ്റകുറ്റപ്പണികളും നിർവഹിക്കുന്നതിനെ കുറിച്ച് വിശദമായ ക്ലാസും ചർച്ചകളും നടന്നു.
മിഷൻ സോളാർ ഫെൻസിങ്ങിൻ്റെ രണ്ടാം ഘട്ട പരിശീലന പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം നിലമ്പൂർ നോർത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ശ്രീ. ധനേഷ്കുമാർ. പി. ഐ.എഫ്.എസ് നിർവ്വഹിച്ചു. ഈ ക്ലാസുകൾക്ക് മിഷൻ സോളാർ ഫെൻസിങ്ങ് സ്റ്റേറ്റ് കോർഡിനേറ്റർ ശ്രീ. ആനന്ദൻ നേതൃത്വം നൽകി. നിലമ്പൂർ റെയ്‌ഞ്ച് ഫോറസ്റ്റ് ഓഫീസർ ശ്രീ. പി. സൂരജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മിഷൻ സോളാർ ഫെൻസിങ്ങ് ജില്ലാ കോർഡിനേറ്റർ ശ്രീ. പി.എൻ. രാഗേഷ് സ്വാഗതവും, എടവണ്ണ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ശ്രീ. പി. സലീം നന്ദിയും പറഞ്ഞു.

ട്രംപും തീരുവയും പിന്നെ കോടതിയും; ഇന്ത്യയുടെ നിലയെന്ത്?
വൈറ്റ് ഹൗസിലിരിക്കുന്ന ഡൊണാൾഡ് ട്രംപിന്റെ മനോനിലയും ആഗോള സമ്പത് വ്യവസ്ഥയും തമ്മിൽ അഭേദ്യ ബന്ധമുണ്ടെന്ന് പറഞ്ഞാൽ അംഗീകരിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന അവസ്ഥയാണുള്ളത്. സംഗതി അത്ര തമാശയല്ല. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ആദ്യം കനത്ത തീരുവ പ്രഖ്യാപിക്കുന്നു-









