Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മലപ്പുറം മിഷൻ സോളാർ ഫെൻസിങ്ങിൻ്റെ ഭാഗമായി നിലമ്പൂർ നോർത്ത് ഡിവിഷനിൽ രണ്ടാം ഘട്ട പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: മിഷൻ സോളാർ ഫെൻസിങ്ങിൻ്റെ ഭാഗമായി നിലമ്പൂർ നോർത്ത് ഡിവിഷനിൽ രണ്ടാം ഘട്ട പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചു. മനുഷ്യ- വന്യജീവി സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ വനാതിർത്തികളിൽ സ്ഥാപിച്ചിരുന്ന സൗരോർജ്ജ വേലികളുടെ നിർമ്മാണവും സംരക്ഷണവും അറ്റകുറ്റപ്പണികളും നിർവഹിക്കുന്നതിനെ കുറിച്ച് വിശദമായ ക്ലാസും ചർച്ചകളും നടന്നു.

മിഷൻ സോളാർ ഫെൻസിങ്ങിൻ്റെ രണ്ടാം ഘട്ട പരിശീലന പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം നിലമ്പൂർ നോർത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ശ്രീ. ധനേഷ്കുമാർ. പി. ഐ.എഫ്.എസ് നിർവ്വഹിച്ചു. ഈ ക്ലാസുകൾക്ക് മിഷൻ സോളാർ ഫെൻസിങ്ങ് സ്റ്റേറ്റ് കോർഡിനേറ്റർ ശ്രീ. ആനന്ദൻ നേതൃത്വം നൽകി. നിലമ്പൂർ റെയ്‌ഞ്ച് ഫോറസ്റ്റ് ഓഫീസർ ശ്രീ. പി. സൂരജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മിഷൻ സോളാർ ഫെൻസിങ്ങ് ജില്ലാ കോർഡിനേറ്റർ ശ്രീ. പി.എൻ. രാഗേഷ് സ്വാഗതവും, എടവണ്ണ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ശ്രീ. പി. സലീം നന്ദിയും പറഞ്ഞു.

Recent News

Advertisement
WhiteswanTV Footer