തിരുവനന്തപുരം: തിരുവനന്തപുരം ഡിവിഷൻ പരിധിയിൽ വരുന്ന പൊന്മുടിയിൽ ഇനി മുതൽ ഡിജിറ്റൽ പേയ്‌മെന്റ് വഴി മാത്രമേ ടിക്കറ്റുകൾ ലഭ്യമാകു. ജൂലൈ മാസം കേരള സർക്കാർ ഇറക്കിയ ഉത്തരവ് പ്രകാരമാണ് ഈ നടപടിക്കു വനം വകുപ്പ് അധികൃതർ മുൻകൈ എടുത്തത്. നാളിതുവരെ നടപ്പിലാക്കാൻ കഴിയാതെ അധികൃതർ കഷ്ടപ്പെടു.
നിലവിൽ 01/12/2025 മുതൽ കർശനമായും ഡിജിറ്റൽ പേയ്‌മെന്റ് വഴി മാത്രമേ ടിക്കറ്റ് നൽകി വരുന്നുള്ളു എന്നും വനം വകുപ്പ് അധികൃതർ അറിയിച്ചു. ഗൂഗിൾ പേ, ഫോൺ പേ, പേറ്റിയം തുടങ്ങിയ ആപ്പ് വഴി ടിക്കറ്റുകൾ കരസ്തമാക്കാം. പാലോട് റേഞ്ച് ഓഫീസർ വിപിൻ ചന്ദ്രൻ വ്യക്തമാക്കി. വിനോദ സഞ്ചരികൾ ഈ നിയമം കർശനമായി പാലിക്കണമെന്നും അദ്ദേഹം പറയുകയുണ്ടായി.










