Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഓട്ടോ ഡ്രൈവറുടെ കൊലപാതകം; രണ്ട് പ്രതികൾക്ക് ജീവപര്യന്തം, ഒരാളെ വെറുതെ വിട്ടു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: ഓട്ടോ ഡ്രൈവർ ആയിരുന്ന അനിൽകുമാറിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ കേസിൽ ഒന്നാംപ്രതി ആനപ്രമ്പാൽ നോർത്ത് കളങ്ങര ഭാഗത്ത് വീട്ടിൽ അമൽ (27) രണ്ടാം പ്രതി അനപ്രമ്പാൽ നോർത്ത് കൊച്ചുപറമ്പ് വീട്ടിൽ കെവിൻ (25) എന്നിവർക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മൂന്നാം പ്രതിയായിരുന്നു രാഹുലിനെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെവിട്ടു ആലപ്പുഴ അഡീഷനൽ സെഷൻസ്​ കോടതി ജഡ്ജി എസ് ഭാരതിയാണ് ശിക്ഷ വിധിച്ചത് ​.

2019 ജനുവരി 14ന്​ രാത്രി 12.30നാണ്​ കേസിനാസ്പദമായ സംഭവം നടന്നത്. കെവിന്റെ സഹോദരിയെ എടത്വ പച്ചയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന്​ ഓട്ടോയിൽ കൊണ്ടുവരുന്നതിനിടെ വഴിയിൽ ഇറക്കിവിട്ടതിന്‍റെ വിരോധത്തിലാണ് പ്രതികൾ അനിൽകുമാറിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി ഭാര്യയുടെ മുന്നിലിട്ട്​ വെട്ടി ​ കൊലപെടുത്തുകയായിരുന്നു. തടയാൻ ശ്രമിച്ച ഭാര്യ സന്ധ്യക്കും ഗുരുതരമായ പരിക്കേറ്റിരുന്നു.

എടത്വാ സബ്ബ് ഇൻസ്പെക്ടർ സെസിൽ ക്രിസ്റ്റ്യൻ രാജ് അന്വേഷണം പൂർത്തികരിച്ച കേസിൽ അഡീഷണൽ ഗവൺമെന്റ് പ്ലീഡർ & പബ്ലിക് പ്രോസിക്യൂട്ടർ എസ്.എ. ശ്രീമോൻ പ്രോസിക്യൂഷന് വേണ്ടി കോടതിയിൽ ഹാജരായി.

Recent News

Advertisement
WhiteswanTV Footer