കൽപ്പറ്റ: സ്ഥാനാർത്ഥിയുടെ വീട്ടിനടുത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് ഭക്ഷ്യകിറ്റുകൾ പിടികൂടി. കൽപ്പറ്റ നഗരസഭയിലെ അഞ്ചാം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. ചിത്രയുടെ വീടിന്റെ മുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനത്തിൽ നിന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസും ചേർന്ന് പതിനഞ്ച് ഭക്ഷ്യകിറ്റുകൾ പിടിച്ചെടുത്തത്.
വോട്ടർമാരെ സ്വാധീനിക്കാൻ ഉദ്ദേശിച്ചുള്ള വിതരണമാണെന്ന് എൽഡിഎഫ് പ്രവർത്തകർ ആരോപിച്ചു. എന്നാല്‍ വീട്ടുപയോഗത്തിനും തെരഞ്ഞെടുപ്പ് പരിപാടികളിൽ പ്രവർത്തകർക്ക് ഭക്ഷണം ഒരുക്കുന്നതിനുമാണ് കിറ്റുകൾ കൊണ്ടുവന്നതെന്ന് സ്ഥാനാർത്ഥിയും ഭർത്താവ് കെ.കെ. ശശികുമാറും വ്യക്തമാക്കി.




