Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തദ്ദേശ തിരഞ്ഞെടുപ്പ്; തിരൂർ പോലീസ് കടലോര മേഖല കേന്ദ്രീകരിച്ച് രാഷ്ട്രീയ പാർട്ടികളുടെ സർവ്വകക്ഷി യോഗം ചേർന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: തദ്ദേശ വകുപ്പ് ഇലക്ഷനുമായി ബന്ധപ്പെട്ട് തിരൂർ പോലീസ് കടലോര മേഖല കേന്ദ്രീകരിച്ച് രാഷ്ട്രീയ പാർട്ടികളുടെ സർവ്വകക്ഷി യോഗം ചേരുകയുണ്ടായി. തിരൂർ, വാക്കാട്, പടിഞ്ഞാറെക്കര, കൂട്ടായി തദ്ദേശ വകുപ്പ് ഇലക്ഷനുമായി ബന്ധപ്പെട്ട് തിരൂർ പോലീസ് കടലോര മേഖല കേന്ദ്രീകരിച്ച് രാഷ്ട്രീയ പാർട്ടികളുടെ സർവ്വകക്ഷി യോഗം ചേരുകയുണ്ടായി. മംഗലം പഞ്ചായത്ത് തല സർവ്വകക്ഷി യോഗം കൂട്ടായിലുള്ള ഹയാത്ത് മദ്രസയിൽ വെച്ച് ചേരുകയുണ്ടായി.

മംഗലം പഞ്ചായത്തിലെ വാടിക്കൽ, പള്ളി വളപ്പ്, തെക്കേ കൂട്ടായി, കൂട്ടായി ടൗൺ, അരയൻ കടപ്പുറം, പാരീസ്, നോർത്ത് കൂട്ടായി, ആശാൻപടിഎന്നിവിടങ്ങളിലെ രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.പുറത്തൂർ പഞ്ചായത്ത് തല സർവ്വകക്ഷി യോഗം പടിഞ്ഞാറെക്കരയിലുള്ള MI മദ്രസയിൽ വെച്ച് ചേരുകയുണ്ടായി.പുറത്തൂർ പഞ്ചായത്തിലെ അഴിമുഖം, ജെട്ടി ലൈൻ ,നായർ തോട്, പണ്ടായി, ഉല്ലാസ് നഗർ, മൂന്നങ്ങാടി എന്നിവിടങ്ങളിലെ രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. വെട്ടം പഞ്ചായത്ത് തല സർവ്വകക്ഷി യോഗം വാക്കാടുള്ള ശിശു മന്ദിരത്തിൽ വെച്ച് ചേരുകയുണ്ടായി.

വെട്ടം പഞ്ചായത്തിലെആലിൻചുവട്, പറവണ്ണ, പുത്തങ്ങാടി, വേളാപുരം, വിദ്യാനഗർ, വാക്കാട് ,പടിയംഎന്നിവിടങ്ങളിലെ രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. തീരദേശ മേഖലയിൽ സമാധാനപരമായി ഇലക്ഷൻ നടത്താൻ സംയുക്തമായി തീരുമാനിച്ചു. കലാശക്കൊട്ടുകൾ ഒഴിവാക്കുന്നതിനും മറ്റും തിരുമാനിച്ചു. തീരദേശ മേഖലയിൽ രാത്രിയിലും പകലും പോലീസ് പരിശോധന കർശനമാക്കുവാൻ തീരുമാനിച്ചു.

വിവിധ യോഗങ്ങളിൽ തിരൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ശ്രീ വിഷ്ണു കാര്യങ്ങൾ വിശദീകരിക്കുകയുണ്ടായി. ഇലക്ഷനുമായി ബന്ധപ്പെട്ട് കേസിൽ ഉൾപ്പെട്ടാൽ ഉണ്ടാകുന്ന ഭവിഷ്യത്തുകളെ സംബന്ധിച്ച് സബ് ഇൻസ്പെക്ടർ സുജിത്ത് ക്ലാസെടുക്കുകയുണ്ടായി. സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട്, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ മുഹമദ് ഷംസാദ് എന്നിവരും അതാത് പ്രദേശങ്ങളിലെ മുതിർന്ന നേതാക്കളും ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer