ഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന് നല്‍കിയ വിരുന്നില്‍ ശശി തരൂര്‍ എംപി പങ്കെടുത്തതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തി. തരൂര്‍ പാര്‍ട്ടിയോട് ആലോചിച്ചില്ലെന്ന് എഐസിസി വൃത്തങ്ങള്‍ വ്യക്തമാക്കി.
വിരുന്നിന് ക്ഷണം നല്‍കിയവരും പോയവരും ചോദ്യം നേരിടണം എന്ന് എഐസിസി വക്താവ് പവന്‍ ഖേര പറഞ്ഞു.
താനായിരുന്നെങ്കില്‍ നേതാക്കളെ വിളിക്കാത്ത വിരുന്നിന് പോകില്ലായിരുന്നു എന്നും ഖേര. ചടങ്ങിലേക്ക് പ്രതിപക്ഷ നേതാക്കളായ രാഹുല്‍ ഗാന്ധിയേയും, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയേയും ക്ഷണിച്ചിരുന്നില്ല.
അതേസമയം വിദേശകാര്യമന്ത്രാലയ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലക്കാണ് തന്നെ ക്ഷണിച്ചതെന്നാണ് ശശി തരൂരിന്റെ പ്രതികരിച്ചു.
വിരുന്നില്‍ പ്രധാനമന്ത്രിയും, കേന്ദ്രമന്ത്രിമാരും പങ്കെടുത്തു. ചടങ്ങിലേക്ക് പ്രതിപക്ഷ നേതാക്കളെ ക്ഷണിക്കാത്തതില്‍ കോണ്‍ഗ്രസ് പ്രതിഷേധിച്ചിരുന്നു.



