തൃശ്ശൂർ: കഴിച്ച ഭക്ഷണത്തിന്റെ പണം ആവശ്യപ്പെട്ടതിനെ തുടർന്ന് തട്ടുകട ഉടമയെ ആക്രമിച്ച യുവാവ് പിടിയിൽ. ചേര്‍ക്കര സ്വദേശി ഹരിനന്ദനൻ ആണ് അറസ്റ്റിലായത്
വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. എരവേലി സുനില്‍കുമാർ ചേര്‍ക്കരയിൽ നടത്തുന്ന തട്ടുകടയിൽ ഭക്ഷണം കഴിച്ച ഹരിനന്ദനോട് പണം ആവശ്യപ്പെട്ടതോടെ ഇയാൾ പ്രകോപിതനാവുകയായിരുന്നു. തുടർന്ന് അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി സുനിൽകുമാറിനെ ആക്രമിക്കുകയും ചെയ്തു.
റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിലുളള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ഹരിനന്ദനൻ വലപ്പാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഏഴ് ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.






