കോഴിക്കോട് : ജില്ലാ പഞ്ചായത്ത് നരിക്കുനി ഡിവിഷന്റെ സമഗ്ര വികസനത്തിനുവേണ്ടി എൽഡിഎഫ് ഭരണസമിതി നിലവിൽ വരണമെന്ന് ജില്ല പഞ്ചായത്ത് നരിക്കുനി ഡിവിഷൻ സ്ഥാനാർഥി ജീജദാസ് നരിക്കുനിയിലെ പ്രചാരണ പരിപാടിയിൽ പറഞ്ഞു.
നരിക്കുനി ഡിവിഷന്റെ സമഗ്ര വികസനത്തിനുവേണ്ടി ശ്രമിക്കു മെന്നും വികസനം മുരടിച്ച് നരിക്കുനിയെ നരകക്കുനിയാക്കിയ മുൻകാല ജനപ്രധിനിധികളെ പോലെ ആകില്ലെന്ന ഉറപ്പും നൽകിയാണ് എൽഡിഎഫ് സ്ഥാനാർഥി സ്വീകരണ കേന്ദ്രങ്ങൾ പിന്നിടുന്നത്. രാവിലെ പാലോളിതാഴത്ത് നിന്ന് ആരംഭിച്ച പര്യടനം കൽകുടുംബ്, ചെങ്ങോട്ട്പൊയിൽ, കാന്തപുരം, നെരോത്ത്, വള്ളിയോത്ത്, അരുമണി പൊയിൽ, അരിവാൾ മുക്ക്, വട്ടോളി, അറപ്പീടിക എന്നീ കേന്ദ്രങ്ങളിൽ വോട്ട് അഭ്യർത്ഥിച്ച് ബാലുശ്ശേരി മുക്കിൽ സമാപിച്ചു.
എൽഡിഎഫ് നേതാക്കളായ വി ബാബു, അസ്സയിൻ, ഒ പി മുഹമ്മദ് ഇക്ബാൽ, പുരുഷു കുട്ടമ്പൂർ, മജീദ് മഠത്തിൽ, അഡ്വ രവീന്ദ്രനാഥ്, ഡോ രബിജ, പി കെ രമേശ്‌കുമാർ എന്നിവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു.






