കോഴിക്കോട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ കസബ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. മാങ്കാവ് പാറക്കുളം മണ്ണാറക്കൽ വീട്ടിൽ എം. സതീശൻ (60) ആണ് അറസ്റ്റിലായത്.
ഒക്ടോബർ 12 ന് മാങ്കാവ് പോത്തഞ്ചേരി താഴം പേരാച്ചികുന്നിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ മകന്റെ വിവാഹമുറപ്പിക്കൽ ചടങ്ങ് നടന്ന ദിവസം, 12 വയസ്സുള്ള കുട്ടിയെ ഇയാൾ പീഡനത്തിനിരയാക്കി എന്നാണ് കേസ്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ഇൻസ്പെക്ടർ പി ജെ ജിമ്മിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മലപ്പുറം ചേളാരിയിലുള്ള പ്രതിയുടെ സഹോദരിയുടെ വീടിന് സമീപത്തുനിന്നാണ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



