തൃശ്ശൂർ : കാട്ടകാമ്പാൽ ഗ്രാമ പഞ്ചായത്തിലെ എൽഡിഎഫ് തെരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും ചിറയ്ക്കൽ സെൻറ്ററിൽ നടന്നു. സിപിഐഎം ജില്ലാ സെക്രട്ടറിയറ്റ് അംഗവും എംഎൽഎയുമായ സേവ്യർ ചിറ്റിലപ്പിള്ളി പരിപാടി ഉദ്ഘാടനം ചെയ്തു. സിപിഐ ലോക്കൽ കമ്മറ്റി സെക്രട്ടറി പി. കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.
സിപിഐഎം ജില്ലാ കമ്മറ്റി അംഗം എം. എൻ. സത്യൻ, സിപിഐ ജില്ലാ കൗൺസിൽ അംഗം ഇ. എം. സതീശൻ, എൻസിപി ബ്ലോക്ക് പ്രസിഡന്റ് അബ്ദുൾ ജലീൽ, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി എം. വി. പ്രശാന്ത്, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികളായ സന്ധ്യ സജിത്, ഷീജ സുധീപ്, ഗ്രാമ പഞ്ചായത്തിലെ 18 എൽഡിഎഫ് സ്ഥാനാർത്ഥികൾ എന്നിവർ പ്രസംഗിച്ചു.സിപിഐഎം ഏരിയ കമ്മറ്റി അംഗങ്ങളായ ടി. സി. ചെറിയാൻ സ്വാഗതവും എൻ. കെ. ഹരിദാസൻ നന്ദിയും രേഖപ്പെടുത്തി.
പഴഞ്ഞി ഗവ. ഹൈസ്‌കൂൾ പരിസരത്തു നിന്ന് നൂറുകണക്കിന് ആളുകൾ അണിനിരന്ന റാലി പഴഞ്ഞിയുടെ പാതയോരങ്ങളെ പുളകമണിയിച്ചുകൊണ്ട് ചിറയ്ക്കൽ സെൻററിൽ സമാപിച്ചു.






