കോഴിക്കോട് : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതി അറസ്റ്റിൽ. കോഴിക്കോട് മാങ്കാവ് പാറക്കുളം മണ്ണാറക്കൽ വീട്ടിൽ എം. സതീശൻ(60) ആണ് കസബാ പൊലീസിന്റെ പിടിയിലായത്. ഒക്ടോബർ 12നായിരുന്നു കേസിന്നാസ്പദമായ സംഭവം. അറസ്റ്റ് ഭയന്ന് ഒളിവിൽ താമസിച്ചിരുന്ന മലപ്പുറം ചേളാരിയിലുള്ള സഹോദരിയുടെ വീടിന് സമീപത്ത് നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.






