തൃശ്ശൂർ: ചാലക്കുടിയിൽ മോട്ടോര്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യൂവാവിന് ദാരുണാന്ത്യം. തുരുത്തിപറമ്പ് കൊല്ലം സ്വദേശി രതീഷ് ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ പുത്തന്‍ച്ചിറ സ്വദേശി ജെബിന്‍ ഷാജു ഗുരുതര പരിക്കുകളോടെ ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്.
ചാലക്കുടി റെയില്‍വെ ഓവര്‍ ബ്രിഡ്ജ് ഇറങ്ങി വരുന്നിടത്താണ് അപകടം നടന്നത്.രാത്രിയായതിനാല്‍ അപകടം അറിയുവാന്‍ വൈകിയതായും പറയുന്നു.കുറെ നേരം റോഡില്‍ കിടന്ന ശേഷമാണ പരിക്കേറ്റവരെ ചാലക്കുടി സെന്റ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലെത്തിയപ്പോഴേക്കും രതീഷ് മരിച്ചു.




