കാസർഗോഡ് : അലുമിനിയം ലേബർ കോൺട്രാക്ട് അസോസിയേഷൻ കാഞ്ഞങ്ങാട് മേഖല കൺവെൻഷൻ മാവുങ്കാൽ ലയൺസ് ഓഡിറ്റോറിയത്തിൽ നടന്നു. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ സന്തോഷ് കുമാർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
മേഖല പ്രസിഡന്റ് അനീഷ് രാവണീശ്വരം അധ്യക്ഷനായ ചടങ്ങിൽ ജില്ലാ പ്രസിഡന്റ് സുരേന്ദ്രൻ പാണംതോട് മുഖ്യപ്രഭാഷണം നടത്തി. എഎൽസിഎ ജില്ലാ ജനറൽ സെക്രട്ടറി ഹാരിസ് മുഹമ്മദ് സംഘടനാ റിപ്പോർട്ട്, മേഖല ജനറൽ സെക്രട്ടറി മേഖല പ്രവർത്തന റിപ്പോർട്ട്, മേഖല ട്രഷറർ ജോബി മാത്യു വരവ് ചിലവ് റിപ്പോർട്ട് എന്നിവ അവതരിപ്പിച്ചു.
ജില്ലാ കമ്മിറ്റി അംഗങ്ങളായ രതീഷ് പള്ളിക്കര, രഞ്ജിത്ത് വേങ്ങാട്, വിജീത് വെള്ളരിക്കുണ്ട്, ശ്രീജേഷ് ചെറുവത്തൂർ, എം എം പ്രേംകുമാർ, ദിനേശൻ ടി എ, ഹരിപ്രസാദ് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മേഖല സെക്രട്ടറി ഫൈസൽ മടിയൻ നന്ദി പറഞ്ഞു.




