Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തദ്ദേശ തിരഞ്ഞെടുപ്പ്; കൊട്ടിക്കലാശം ഇന്ന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശത്തോടെ സമാപനമാകും. അവസാന മണിക്കൂറുകളിൽ സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും വോട്ടർമാരുടെ പിന്തുണ ഉറപ്പാക്കാൻ ഊർജ്ജിതമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്. വീടുവീടാന്തരം സന്ദർശനങ്ങൾ, റോഡ് ഷോകൾ, ചെറുയോഗങ്ങൾ, പ്രചാരണ വാഹന ജാഥകൾ എന്നിവയിലൂടെ മണ്ഡലങ്ങളിൽ മുഴുവൻ ആവേശം നിറഞ്ഞ അന്തരീക്ഷമാണ് അനുഭവപ്പെടുന്നത്.

പ്രധാന നേതാക്കൾ വിവിധ കേന്ദ്രങ്ങളിൽ എത്തി പൊതുയോഗങ്ങളിൽ പങ്കെടുത്തു. വ്യാഴാഴ്ച നടക്കുന്ന പോളിംഗിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. വോട്ടർമാർ വലിയ തോതിൽ പോളിംഗ് ബൂത്തുകളിലെത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. വോട്ടെടുപ്പ് സമാധാനപരമായി നടക്കുന്നതിനായി കർശന നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. കൊട്ടിക്കലാശം അവസാനിക്കുമ്പോൾ സംസ്ഥാനമങ്ങോളമിങ്ങോളം തിരഞ്ഞെടുപ്പ് നിശ്ശബ്ദത പ്രാബല്യത്തിൽ വരും.

Tags :

Recent News

Advertisement
WhiteswanTV Footer