തൃശ്ശൂർ: ചാത്തൻ മാസ്റ്റർക്ക് ചാലക്കുടിയിൽ സ്മാരകം വേണം കെപിഎംഎസ് .ചാലക്കുടി .കേരളത്തിലെ ആദ്യത്തെ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയും ചാലക്കുടിയിലെ പ്രഥമ പട്ടികജാതി എംഎൽഎയും കേരളത്തിലെ 25 ലക്ഷത്തോളം പുലയരുടെ സംഘടനയായ കെപിഎംഎസിന്റെ സ്ഥാപക നേതാവുമായിരുന്ന പി കെ ചാത്തൻ മാസ്റ്റർക്ക് ചാലക്കുടിയിൽ ഉചിതമായ സ്മാരകവും ചാത്തൻ മാസ്റ്ററുടെ പൂർണകായ പ്രതിമ ചാലക്കുടി പട്ടണത്തിൽ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കെപിഎംഎസ് ചാലക്കുടി ഏരിയ കമ്മിറ്റി സെക്രട്ടറി കെ.കെ. ജയാനന്ദൻ ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനു നിവേദനം നൽകി.
ജനറൽ സെക്രട്ടറി എൻ.ടി. വേലായുധൻ ഏരിയ പ്രസിഡൻറ് കെ .എ .രമേശൻ ഏരിയ ഖജാൻജി ഗീത സുരേഷ് സംസ്ഥാന വൈസ് പ്രസിഡണ്ട് മണി പുഷ്പകരൻ ടി.കെ. മണി തുടങ്ങിയവർ നിവേദന സംഘത്തിൽ ഉണ്ടായിരുന്നു.




