തൃശ്ശൂർ: അതിജീവിത ദീലിപ് വിഷയത്തില്‍ താന്‍ കോടിതിയോടൊപ്പമാണെന്ന് സിനിമ താരം ദേവന്‍ പ്രതികരിച്ചു.വോട്ട് ചെയ്ത ശേഷം ചാലക്കുടിയിൽ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ദേവന്‍.
വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ വിധി വന്നിരിക്കുന്നത്. കഴിഞ്ഞ എട്ട് വര്‍ഷമായി നിയമ വശങ്ങള്‍ എല്ലാം തന്നെ പഠിച്ച ശേഷമാണ് കോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്. കൃത്യമായി എല്ലാ വശങ്ങളും പരിശോധിച്ച് കൊണ്ടുള്ള കോടതിയുടെ വിധിയോടൊപ്പമാണ് എന്നും താനെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.










