മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ മികച്ച പോളിംഗ്. പൊന്നാനി മുനിസിപ്പാലിറ്റിയിലും പൊന്നാനി ബ്ലോക്ക് പഞ്ചായത്തിലും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിലും മികച്ച പോളിംഗ് ആണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഉച്ച തിരിഞ്ഞ് 3:30 ആയപ്പോഴേക്കും പൊന്നാനി ബ്ലോക്ക് പഞ്ചായത്തിൽ 64.61% വും പെരുമ്പാടപ്പ് ബ്ലോക്ക് പഞ്ചായത്തിൽ 61.4% വും പൊന്നാനി മുനിസിപ്പാലിറ്റി യിൽ 58.57 ശതമാനവും പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. പൊന്നാനിയിലെ പ്രമുഖ സിപിഎം നേതാവും സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗവുമായ ടി എം സിദ്ദിഖ് ജനവിധി തേടുന്നത് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിലേക്കാണ്. ഇതിനോടകം മലപ്പുറം ജില്ലയിലെ ആകെ പോളിംഗ് ശതമാനം 67 കടന്നു.










