സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കോട്ടയം ജില്ലയിൽ വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി; നാളെ രാവിലെ 8 മണിക്ക് ആരംഭിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനായുള്ള എല്ലാ ക്രമീകരണങ്ങളും കോട്ടയം ജില്ലയിൽ പൂർത്തിയായി. നാളെ (ശനിയാഴ്ച, ഡിസംബർ 13) രാവിലെ 8 മണിക്ക്, പോളിംഗ് സാമഗ്രികളുടെ വിതരണവും സ്വീകരണവും നടന്ന 17 കേന്ദ്രങ്ങളിൽ തന്നെയാണ് വോട്ടെണ്ണൽ ആരംഭിക്കുക.

കൂടാതെ, ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ തപാൽ വോട്ടുകൾ എണ്ണുന്നതിനായി ജില്ലാ പഞ്ചായത്ത് ഹാളിൽ ഒരു ഡിവിഷന് ഒന്നുവീതം 23 ടേബിളുകൾ സജ്ജീകരിച്ചിട്ടുണ്ട്. സ്ട്രോങ്ങ് റൂമുകളിൽ സൂക്ഷിച്ചിട്ടുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ കൺട്രോൾ യൂണിറ്റുകൾ രാവിലെ 7 മണിക്ക് വോട്ടെണ്ണൽ ഹാളുകളിലേക്ക് മാറ്റും.

അതത് റിട്ടേണിംഗ് ഓഫീസർമാരുടെ മേൽനോട്ടത്തിൽ ആദ്യം തപാൽ വോട്ടുകളും അത് പൂർത്തിയാലുടൻ യന്ത്രങ്ങളിലെ വോട്ടുകളും എണ്ണിത്തുടങ്ങും. ഓരോ ബൂത്തിലെയും വോട്ടുകൾ എണ്ണിത്തീരുന്നതനുസരിച്ച് സംസ്ഥാന ഇലക്ഷൻ കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യും.

ആകെ 5281 സ്ഥാനാർത്ഥികളാണ് ജില്ലയിൽ ജനവിധി തേടിയത്. സ്ഥാനാർത്ഥികൾക്കും പാസുള്ള ഏജന്റുമാർക്കും ചുമതലയുള്ള ഉദ്യോഗസ്ഥർക്കും മാത്രമായിരിക്കും വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പ്രവേശനം അനുവദിക്കുക. ബ്ലോക്ക് പഞ്ചായത്തുകളുടെയും പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്തുകളുടെയും

വോട്ടെണ്ണൽ കേന്ദ്രങ്ങൾ: വൈക്കം – സത്യാഗ്രഹ മെമ്മോറിയൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂൾ (തലയാഴം, ചെമ്പ്, മറവൻതുരുത്ത്, ടി.വി. പുരം, വെച്ചൂർ, ഉദയനാപുരം), കടുത്തുരുത്തി – സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്‌കൂൾ (കടുത്തുരുത്തി, കല്ലറ, മുളക്കുളം, ഞീഴൂർ, തലയോലപ്പറമ്പ്, വെള്ളൂർ), ഏറ്റുമാനൂർ – സെന്റ് അലോഷ്യസ് ഹയർസെക്കൻഡറി സ്‌കൂൾ അതിരമ്പുഴ (തിരുവാർപ്പ്, അയ്മനം, അതിരമ്പുഴ, ആർപ്പൂക്കര, നീണ്ടൂർ, കുമരകം), ഉഴവൂർ – ദേവമാതാ കോളജ് കുറവിലങ്ങാട് (കടപ്ലാമറ്റം, മരങ്ങാട്ടുപിള്ളി, കാണക്കാരി, വെളിയന്നൂർ, കുറവിലങ്ങാട്, ഉഴവൂർ, രാമപുരം, മാഞ്ഞൂർ), ളാലം – കാർമൽ പബ്ലിക് സ്‌കൂൾ പാലാ (ഭരണങ്ങാനം, കരൂർ, കൊഴുവനാൽ, കടനാട്, മീനച്ചിൽ, മുത്തോലി), ഈരാറ്റുപേട്ട – സെന്റ് ജോർജ്ജ് കോളജ് അരുവിത്തുറ ഓഡിറ്റോറിയം (മേലുകാവ്, മൂന്നിലവ്, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തലപ്പലം, തീക്കോയി, തലനാട്, തിടനാട്), പാമ്പാടി – ടെക്‌നിക്കൽ ഹൈസ്‌കൂൾ വെളളൂർ (മണർകാട്, എലിക്കുളം, കൂരോപ്പട, പാമ്പാടി, പള്ളിക്കത്തോട്, മീനടം, കിടങ്ങൂർ), പള്ളം – ഇൻഫന്റ് ജീസസ് ബഥനി കോൺവെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ മണർകാട് (അയർക്കുന്നം, പുതുപ്പള്ളി, പനച്ചിക്കാട്, വിജയപുരം, കുറിച്ചി), മാടപ്പള്ളി – എസ്.ബി ഹയർ സെക്കൻഡറി സ്‌കൂൾ ചങ്ങനാശേരി (മാടപ്പള്ളി, പായിപ്പാട്, തൃക്കൊടിത്താനം, വാഴപ്പള്ളി, വാകത്താനം), വാഴൂർ – സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് പാരിഷ് ഹാൾ നെടുംകുന്നം (ചിറക്കടവ്, കങ്ങഴ, നെടുംകുന്നം, വെള്ളാവൂർ, വാഴൂർ, കറുകച്ചാൽ), കാഞ്ഞിരപ്പള്ളി – സെന്റ് ഡൊമനിക് ഹയർ സെക്കൻഡറി സ്‌കൂൾ (എരുമേലി, കാഞ്ഞിരപ്പള്ളി, കൂട്ടിക്കൽ, മണിമല, മുണ്ടക്കയം, പാറത്തോട്, കോരൂത്തോട്) എന്നിവിടങ്ങളിലാണ് വോട്ടെണ്ണൽ.

നഗരസഭകളിലെ കേന്ദ്രങ്ങൾ: ചങ്ങനാശേരി – നഗരസഭാ കോൺഫറൻസ് ഹാൾ, കോട്ടയം – ബേക്കർ സ്മാരക ഗേൾസ് ഹൈസ്‌കൂൾ, വൈക്കം – നഗരസഭാ കൗൺസിൽ ഹാൾ, പാലാ – നഗരസഭാ കൗൺസിൽ ഹാൾ, ഏറ്റുമാനൂർ – എസ്.എഫ്.എസ്. പബ്ലിക് സ്‌കൂൾ, ഈരാറ്റുപേട്ട – അരുവിത്തുറ സെന്റ് ജോർജ് കോളജ് ഗോൾഡൻ ജൂബിലി ബ്ലോക്ക്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.