തൃശ്ശൂർ: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും തുടര്‍ന്നുള്ള വിജയാഘോഷ പ്രകടനങ്ങളും നടക്കുന്നതിനെ തുടര്‍ന്ന് ഗുരുവായൂരിൽ ഗതാഗത നിയന്ത്രണം. ഡിസംബർ 13 (ശനി) രാവിലെ എട്ടു മണി മുതൽ വൈകുന്നേരം ആറ് മണിവരെ ഗുരുവായൂർ ഔട്ടർ റിംഗ് റോഡിൽ വൺവേ സംവിധാനം നിലവിലുള്ളതായി ഗുരുവായൂർ ടെമ്പിൾ പോലീസ് അറിയിച്ചു.
ഇരുചക്ര വാഹനങ്ങൾ ഒഴികെയുള്ള എല്ലാ വാഹനങ്ങൾക്കും നിയന്ത്രണം ബാധകമാകും.വോട്ടെണ്ണൽ നടക്കുന്ന മുനിസിപ്പൽ ടൗൺ ഹാൾ, ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂൾ പരിസരങ്ങളിൽ ഗതാഗത തിരക്ക് ഒഴിവാക്കുന്നതിനാണ് നിയന്ത്രണം. പൊതുജനങ്ങളും വാഹനയാത്രികരും ഗതാഗത നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു.






