തൃശ്ശൂർ: മോതിരക്കണ്ണി യൂണിറ്റി കണ്വെന്ഷന് സെന്റര്‍ ഞായറാഴ്ച നാടിന് സമര്‍പ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.കുറ്റിച്ചറ റോഡില്‍ ശ്രീ ശക്തി ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന കണ്വെന്ഷന് സെന്റര്‍ ഞായറാഴ്ച വൈകിട്ട് 5 മണിക്ക് കല്യാണ്‍ സില്‍ക്സ് ഉടമ പട്ടാഭിരാമന് ഉദ്ഘാടനം ചെയ്യും.എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും.
പരിയാരം പഞ്ചായത്ത് പ്രസിഡന്റ് മായ ശിവദാസന്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കും. സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്ക് എം.ഡി,ഷാലിമാര്‍,കുറ്റിക്കാട് പള്ളി വികാരി ഫാദര്‍ ലിജു പോള്‍ പറമ്പത്ത്,മണ്ണുപ്പുറം ക്ഷേത്രം മേല്‍ശാന്തി കേശവശര്‍മ്മ സ്വാമി, എസ്എന്‍ഡിപി യൂണിയന് സെക്രട്ടറി കെ.എ.ഉണ്ണികൃഷ്ണന് തുടങ്ങി സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും. പതിനാലായിരം ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള കണ്വെന്ഷന് സെന്ററില്‍ 450 പേര്‍ക്ക് ഇരിക്കാവുന്ന എസി ഹാള്‍, 300 പേര്‍ക്ക് ഇരിക്കാവുന്ന നോണ്‍ എസി ഹാള്‍,
120 പേര്‍ക്ക് ഇരിക്കാവുന്ന മീറ്റിംങ്ങ് ഹാള്‍ വിശാലമായ പാര്‍ക്കിംങ്ങ് സൗകര്യത്തോട് കൂടിയാണ് മലയോര മേഖലയിലെ ആദ്യത്തെ കണ്വെന്ഷന് സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. വാര്‍ത്ത സമ്മേളനത്തില്‍ രക്ഷാധികാരി കെ.ബി അജോഷ് മാസ്റ്റര്‍,പ്രസിഡന്റ് ഡി.ബാബുരാജ്, സെക്രട്ടറി രമേശന് കളരിക്കല്‍, വി.കെ.അശോകന്,കെ.കെ.അനീഷ് തുടങ്ങിയവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.




