തൃശ്ശൂർ: ആഹ്ലാദ പ്രകടനത്തിനിടയില്‍ ഗുണ്ട് കൈകയിലിരുന്ന് പൊട്ടി ബിജെപി പ്രവര്‍ത്തകന്റെ കൈ തകര്‍ന്നു. മാള അണ്ണല്ലൂര്‍ തച്ചനാടന്‍ വീട്ടില്‍ സതീഷിന്റെ (40) വലതു കൈക്ക് മാരകമായി പരിക്കേറ്റു. മാള പഞ്ചായത്തില്‍ ബിജെപി സ്ഥാനാര്‍്ത്ഥിയായി വിജയിച്ച ജിജി ജോയി മാതിരപ്പിള്ളിയുടെ ആഹ്ലാദ പ്രകടനത്തിനിടയില്‍ പൊട്ടാതെ കിടന്ന ഗുണ്ട് വീണ്ടും പൊടിക്കാനായി എടുത്തപ്പോള്‍ കൈയിലിരുന്ന ഗുണ്ട് പൊട്ടുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സതീഷിനെ ആദ്യം ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലും പിന്നീട് തൃശ്ശൂര്‍ എലൈറ്റ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ശനിയാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവം.






