കാസർഗോഡ്: ജില്ലയിലെ മംഗൽപാടി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാർത്ഥി അഷ്റഫ് പച്ചിലമ്പാറയുടെ വീടിനു നേരെ പടക്കമേറും കല്ലേറും. സ്ഥാനാർത്ഥിയും കുടുംബവും പരിക്കേറ്റ നിലയിൽ കാസർഗോഡ് ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
സ്ഥാനാർഥി അഷ്റഫ് പച്ചിലമ്പാറ (58 )ഭാര്യ അവ്വാബി ( 50 )മക്കളായ അമീറ (29) സഹീല (23) എന്നിവരാണ് ചികിത്സ തേടിയത്. ശനിയാഴ്ച് വൈകുന്നേരം നാലു മണിയോടെ ഒരു സംഘം ആൾക്കാർ സ്ഥലത്തെത്തി വീടിനു നേരെ അക്രമം നടത്തുകയായിരുന്നു. സ്ഥാനാർത്ഥിയായ അഷ്റഫ് പച്ചിലമ്പാറ പോലീസിൽ പരാതിപ്പെട്ടു. അക്രമത്തിൽ വീടിന്റെ ജനറൽ ഗ്ലാസ് തകർന്നു . വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.




