മലപ്പുറം: എടപ്പാൾ പഞ്ചായത്തിൽ ഇരുപത് വർഷത്തോളം നീണ്ട ഇടതുപക്ഷത്തിന്റെ ഭരണം അവസാനിപ്പിച്ച് യുഡിഎഫ്. അതേസമയം യുഡിഎഫ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർത്തി കാണിച്ചിരുന്ന കോൺഗ്രസ്സിന്റെ മുതിർന്ന നേതാവ് ചുള്ളിയിൽ രവീന്ദ്രൻ 200 ൽ അധികം വോട്ടുകൾക്ക് 8ാം വാർഡ് പൊറൂക്കരയിൽ സിപിഎംന്റെ അഡ്വക്കേറ്റ് കെ വിജയനോട് പരാജയപ്പെട്ടു. പരമ്പരാഗതമായി ഇടതുപക്ഷത്തോടൊപ്പം ചേർന്ന് നിന്നിരുന്ന എടപ്പാൾ പഞ്ചായത്തിൽ 20 വർഷങ്ങൾക്കിപ്പുറമാണ് യുഡിഎഫ് ഭരണ സമിതി രൂപീകരിക്കാൻ ഒരുങ്ങുന്നത്.






