കോഴിക്കോട്: നരിക്കുനി വെള്ളാരംകണ്ടി മലയിൽ ഇന്ന് ഉച്ചക്ക് 12 മണിയോടെ കാട് വെട്ടാൻ വന്നവർ കണ്ട അസ്ഥികൾ മൂന്ന് മാസം മുമ്പ് നരിക്കുനി നിന്ന് കാണാതായ ഭരതൻ്റെതാനെന്ന് നിഗമനം. കുന്നമംഗലം പോലീസ് പ്രദേശത്ത് തിരച്ചിലും അന്വേഷണവും നടത്തി, സമീപത്തുനിന്ന് ലഭിച്ച ബാഗ് മരണം സംശയിക്കപെടുന്ന ആളുടേത് ആണെന്നാണ് സുഹൃതുക്കൾ പറയുന്നത്.
സയൻ്റിഫിക് പരിശോധനകൾക്ക് ശേഷം സ്ഥിരീകരണം ഉണ്ടാവുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ബൈത്തുൽ ഇസ മലയുടെ മുകൾ ഭാഗത്തേക്ക് ആയി വെള്ളാരംകണ്ടി മലയിലായിട്ടാണ് സംഭവസ്ഥലം.



