മലപ്പുറം: കണ്ണമംഗലത്തിനടുത്ത് മിനി കാപ്പില്‍ യുവതിയെ വീടിന് പിന്നിലെ ഷെഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. കീരി വീട്ടില്‍ നിസാറിന്റെ ഭാര്യ ജലീസയാണ് മരിച്ചത്. വീടിന് പിന്നിലെ ഷെഡിനകത്ത് കഴുക്കോലിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്.
മരണത്തിൽ ദുരൂഹതയാരോപിച്ച് ജലീസയുടെ വീട്ടുകാർ രംഗത്തെത്തി. മൃതദേഹം നിലത്ത് തട്ടിയ നിലയിലായിരുന്നു എന്നാണ് ജലീസയുടെ സഹോദരിയുടെ ഭര്‍ത്താവ് പറഞ്ഞത്. മൃതദേഹം കണ്ടെത്തിയതിൻ്റെ തലേദിവസം ജലീസയും ഭര്‍തൃമാതാവും ഭര്‍ത്താവിന്റെ സഹോദരിമാരും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നുവെന്നും ഇതിന് പിന്നാലെയാണ് മരണം സംഭവിച്ചതെന്നും ആരോപിക്കുന്നു.










