കോട്ടയം: കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളി പുതുതായി നിർമിച്ച കൺവെൻഷൻ സെന്ററിന്റെയും ഷോപ്പിംഗ് കോംപ്ലക്സിന്റെയും വെഞ്ചരിപ്പ് കർമ്മം പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു. ഇടവകയുടെ വികസന പ്രവർത്തനങ്ങളിൽ നിർണ്ണായകമായ ഈ പുതിയ സംരംഭങ്ങൾ വിശ്വാസികൾക്കും പൊതുജനങ്ങൾക്കുമായി സമർപ്പിച്ചു.
ചടങ്ങിൽ ഫൊറോനാ വികാരി ഫാ. മാത്യു ചന്ദ്രൻകുന്നേൽ അധ്യക്ഷത വഹിച്ചു. മോൻസ് ജോസഫ് എംഎൽഎ മുഖ്യാതിഥിയായി പങ്കെടുത്തു. സഹവികാരിമാരായ ഫാ. ഏബ്രഹാം പെരിയപ്പുറം, ഫാ. ജോൺ നടുത്തടം, വിവിധ സംഘടനാ ഭാരവാഹികൾ, ഇടവക പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ആധുനിക സൗകര്യങ്ങളോടു കൂടി നിർമ്മിച്ചിരിക്കുന്ന കൺവെൻഷൻ സെന്ററും ഷോപ്പിംഗ് കോംപ്ലക്സും കടുത്തുരുത്തിയുടെ വാണിജ്യ-സാംസ്കാരിക മേഖലയ്ക്ക് വലിയ കരുത്തേകുമെന്ന് ചടങ്ങിൽ സംസാരിച്ചവർ വ്യക്തമാക്കി.




