പാലക്കാട്: പാലക്കാട് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നിർണായക ദൃശ്യങ്ങൾ പുറത്ത്. വണ്ടൂർ സ്വദേശി മുഹമ്മദാലിയെ കണ്ണും കൈയും കെട്ടിയിട്ട് വീടിനകത്ത് പൂട്ടിയിട്ട് 70 കോടി ചോദിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവത്തിൽ ഒൻപതു പേർ കൂടി പിടിയിലാകാനുണ്ടെന്നും പ്രതികളെ കുറിച്ച് സൂചനകൾ ലഭിച്ചതായും പൊലീസ് അറിയിച്ചു.
കൈകൾ രണ്ടും കെട്ടിയിട്ടു കണ്ണുകൾ മൂടി, മുഖത്തും ശരീരത്തിലും മുറിവുകൾ മർദിച്ച് അവശനാക്കി, രക്തത്തിൽ കുളിച്ച മുഹമ്മദാലിയോട് മൊബൈൽ ഫോണിൽ ബന്ധുക്കളോട് 70 കോടി രൂപ ആവശ്യപ്പെടുന്നതാണ് ദൃശ്യത്തിൽ ഉള്ളത്. സംഭവത്തിന് പിന്നാലെ അക്രമി സംഘത്തെ സഹായിച്ചയാളെ പൊലീസ് പിടികൂടിയിരുന്നു. ചോദ്യം ചെയ്യലിൽ മറ്റു ഏഴു പേരെയും പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്തു.






