തൃശ്ശൂർ: മേലൂര്‍ കുന്നപ്പിള്ളി ദേവരാജഗിരി ശ്രീ ധര്‍മ്മ ശാസ്ത ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം 20 ശനിയാഴ്ച മുതല്‍ 27 ശനിവരെ വിവിധ പരിപാടികളോടെ ആഘോഷിക്കുകയാണെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.20 തീയതി രാവിലെ ഭഗവത്ഗീത പാരായണം വൈകിട്ട് നടതുറക്കല്‍, ദീപാരാധന, സാമൂഹ്യരാധന,രാത്രി 8 മുതല്‍ സൗപര്‍ണ്ണിക അടിച്ചിലി, നൂപരധ്വനി കുന്നപ്പിള്ളി, ചിലങ്ക ദേവരാജ ഗിരി സമാജം കുന്നപ്പിള്ള എന്നീടീമുകള്‍ പങ്കെടുക്കും.
21 ഞായറാഴ്ച രാവിലെ നാരായണീയ പാരായണം വൈകിട്ട് ദീപാരാധനക്ക് ശേഷം കൊടിയേറ്റ് ക്ഷേത്രം തന്ത്രി ഡോ.ടി.എസ്. വിജയന് കാരുമാത്ര കൊടിയേറ്റ് കര്‍്മ്മം നിര്‍വ്വഹിക്കും, പ്രഭാഷണം മാതൃസംഘം അവതരിപ്പിക്കുന്ന മെഗാതിരുവാതിര, മൂന്ന് സ്ഥലങ്ങളില്‍ നിന്ന് തണ്ടിക വരവ്, എട്ടരമുതല്‍ നാടന്‍ പാട്ട്,.22 നാരായണീയ പാരായണംനഗവഗ്ര പൂജ, ദേവീക്ക് പൂമൂടല്‍, തണ്ടിക വരവ്, ഗുരുതി വിവിധ കലാപരപിപാടികള്. 23 ചൊവ്വാഴ്ച ദേവീക്ക് പൂമൂടല്‍, തണ്ടിക വരവ് കാവടി.
25 വ്യാഴാഴ്ച കാവടി മതഹോത്സവം രാവിലെ എട്ടരമുതല്‍ ഒന്നരവരേയും, രാത്രി എട്ടര മുതല്‍ പൂലര്‍ച്ചെ ഒന്നരവരെ കാവടി ആട്ടം ഉണ്ടായിരിക്കും. 26 വെള്ളിയാഴ്ച എഴുന്നുള്ളിപ്പ് പഞ്ചവാദ്യംപള്ളിവേട്ടഅടിച്ചിലി ക്ഷേത്രം വക ഭൂമിയില്‍ നിന്നാരംഭിക്കും. 27 ശനിയാഴ്ച രാവിലെ ആറരക്ക് ആറാട്ട് എഴുന്നുള്ളിപ്പ് പുഷ്പഗിരി കൊട്ടില് ചിറയില്‍ ആറാട്ട് കൊടിക്കല്‍ പറ കൊടിയിറക്കല്‍ സുബ്രഹ്മണ്യ സ്വാമി്ക്ക് വിശേഷാല്‍ പൂജകള്‍ എന്നിവയാണ് പ്രധാന പരിപാടികള്‍. ക്ഷേത്ര ചടങ്ങുകള്‍ക്ക് മേല്‍ശാന്തി സുധാകരന് നടുവിലപറമ്പില്‍, ശാന്തി ദിലീപ് പെരിങ്ങാടന്‍ തുടങ്ങിയവര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.
വാര്‍ത്ത സമ്മേളനത്തില്‍ ക്ഷേത്രം മേല്‍ശാന്തി പ്രസിഡന്റ് ബെന്നി പെരിങ്ങാടന്‍,സെക്രട്ടറി ഷാജ അമ്പാട്ടുപറമ്പില്‍,ട്രഷറര്‍ രാജേഷ് പെരിങ്ങാടന്‍, മാതൃസമതി രക്ഷാധികാരി സുനന്ദ മോഹനന്,പ്രസിഡന്റ് അജിത രാധാകൃ,്ണന്, സെക്രട്ടറി സൗമ്യ വിമല്‍ തുടങ്ങിയവര്‍ പങ്കെടുത്തു,.




