കൊച്ചി: കൂത്താട്ടുകുളത്ത് ബൈക്ക് ഓടിക്കുന്നതിനിടെ തലയിൽ തേങ്ങ വീണതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് വീണ് യുവാവ് മരിച്ചു. പാലക്കുഴ തോലാനി കുന്നേൽ താഴം സ്വദേശി സുധീഷ് ആണ് മരിച്ചത്.
സോഫിയ കവലയിൽ വെച്ചാണ് അപകടം നടന്നത്. തലയിൽ തേങ്ങ വീണതോടെ ബൈക്കിന്റെ നിയന്ത്രണം വിട്ട് വാഹനം ഉൾപ്പെടെ റോഡിന്റെ വശത്ത് താഴ്ചയിലേക്ക് മറിയുകയായിരുന്നു. കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. ചികിത്സയ്ക്കിടെയാണ് മരണം സംഭവിച്ചത്.










