തൃശ്ശൂർ: നഗരസഭ കൗണ്‍സിലിന്റെ അവസാന യോഗം നടത്തി.2024 2025 വര്‍ഷത്തെ വാര്‍ഷിക ധനകാര്യ കണക്കുകള്‍ കൗണ്‍സില്‍ പ്രത്യേക യോഗം അംഗീകരിച്ചു. അന്തരിച്ച സിനിമ നടന്‍ ശ്രീനിവാസന് കൗണ്‍സില്‍ യോഗം അനുശോചനം അറിയിച്ചു. പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍മാരായ അഡ്വ.ബിജു എസ് ചിറയത്ത്,സി,എസ്.സുരേഷ്,സീനിയര്‍ കൗണ്‍സിലര്‍ റോസി ലാസര്‍,സെക്രട്ടറി പ്രമോദ്,തുടങ്ങിയവര്‍ സംസാരിച്ചു.
ചെയര്‍പേഴ്‌സണ്‍ ഷിബു വാലപ്പന്‍ അധ്യക്ഷത വഹിച്ചു.കൗണ്‍സിലിന്റെ ക്രീസ്തുമസ് ആഘോഷം ചെയര്‍മാന്‍ ഷിബു വാലപ്പന്‍ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.എല്ലാ ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിച്ചു. ഉദ്യോഗസ്ഥർ തയ്യാറാക്കിയ ക്രിസ്തുമസ് ഗാനത്തോടെയാണ് ആഘോഷ പരിപാടികള്‍ക്ക് തുടക്കമായത്. പ്രതിപക്ഷത്തെ എല്ലാ കൗണ്‍സില്‍മാരും അവസാന യോഗത്തില്‍ പങ്കെടുത്തു.
ഭരണപക്ഷത്തെ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ദീപു ദിനേശ്, കൗണ്‍സിലര്‍മാരായ ജോയ് ചാമവളപ്പില്‍,ലിബി ഷാജി തുടങ്ങിയവരും അവസാന കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തില്ല. ദീപു ദിനേശ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല, ലിബി ഷാജി റിബലായി മത്സരിക്കുകയും തോല്‍ക്കുകയും ചെയ്തു. ജോയ് ചാമവളപ്പിലും പരാജയപ്പെട്ടിരുന്നു.






